11:40am 12 November 2026
NEWS
നാട്ടുകൂട്ടം 2025
22/12/2025  07:26 PM IST
nila
നാട്ടുകൂട്ടം 2025


ചെറുവാടി വെൽഫെയർ അസോസിയേഷൻ ഖത്തർ (CWA)ന്റെ വാർഷിക ആഘോഷ പരിപാടിയായ "നാട്ടുകൂട്ടം.2025" ഈ വർഷവും വിപുലമായി ആഘോഷിച്ചു. ഇരുന്നൂറിൽ പരം അംഗങ്ങളുള്ള CWA കൂട്ടായിമ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഖത്തറിൽ പ്രവർത്തിക്കുന്ന സംഘടനയാണ്. ഉം സലാൽ അലി ഗ്ലോബൽ ഗാർഡൻ റിസോർട്ടിൽ വെള്ളിയാഴ്ച്ച നടന്ന പരിപാടിയിൽ മുതിർന്നവരുടെയും കുട്ടികളുടെയും വ്യത്യസ്‍തമായ കലാ കായിക പരിപാടികൾക്ക് പുറമെ കാഫ് മുട്ടിപ്പാട്ട് സംഗം ഖത്തറിന്റെ മുട്ടിപ്പാട്ടും പരിപാടിക്ക് മാറ്റ് കൂട്ടി.  കമ്മറ്റി ഒരുക്കിയ നാടൻ തട്ടുകട ഗൃഹാതുരത്വം വിളിച്ചോതുന്നതായിരുന്നു. അന്യം നിന്ന് പോയ പഴയ കാല മിട്ടായികളും ഉപ്പിലിട്ടതും നിറഞ്ഞു നിന്ന തട്ടുകട കുട്ടികളിലും വലിയവരിലും ആവേശം ഉയർത്തി. കൊടിയത്തൂർ പെയിൻ&പാലിയേറ്റിവ് ഖത്തർ ചാപ്റ്റർ പ്രസിഡന്റ് നൗഫൽ കട്ടയാട്ട് ഉദ്ഘാടനം ചെയ്ത പരിപാടിക്ക് അസോസിയേഷൻ ഭാരവാഹികൾ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img